thamna in malayalam film

തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയ മലയാളത്തിലേക്ക്. ദിലീപ് നായകനായെത്തുന്ന കമ്മാരസംഭവത്തിലൂടെയാണ് തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് മുരളീ ഗോപിയാണ്.

തമന്നക്ക് പുറമെ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കമ്മാരസംഭവം. ചിത്രത്തില്‍ നായകതുല്യമായ കഥാപാത്രമാണ് സിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്നത്.

കമ്മാരസംഭവത്തില്‍ അഭിനയിക്കുന്നത് സംബന്ധിച്ചുള്ള കരാര്‍ തമന്ന ഉടന്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വളരെ വ്യത്യസ്തമായ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്.

Top