thamilnadu – thalaikoothal – study report

ചെന്നൈ: വൃദ്ധഹത്യ തമിഴ്‌നാടിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നു റിപ്പോര്‍ട്ട്. മധുര, വിരുദുനഗര്‍, തേനി എന്നീ ജില്ലകളില്‍ നടത്തിയ പഠനത്തിലാണു ‘തലൈക്കൂത്തല്‍’ എന്ന പ്രാകൃതരീതി നിലനില്‍ക്കുന്നുവെന്നു കണ്ടെത്തിയത്.

മദ്രാസ് സര്‍വകലാശാലാ ക്രിമിനോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ എം. പ്രിയംവദ നടത്തിയ പഠനത്തിലാണ് ഈ വിവരം. സര്‍വേയില്‍ പങ്കെടുത്ത 30% പേരും വൃദ്ധഹത്യ ആചാരമായി തുടരുന്നു.

വയോധികര്‍ക്കു നല്‍കുന്ന ദയാവധമായാണ് 22% പേര്‍ ഈ രീതിയെ കാണുന്നത്. വൃദ്ധഹത്യ നടത്താന്‍ 26 വ്യത്യസ്ത രീതികള്‍ അവലംബിക്കുന്നുവെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യാനായി ഓരോ ഗ്രാമത്തിലും ആളുകള്‍പോലുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനു വേണ്ടി അവര്‍ പണവും ഈടാക്കും. മരണം ഉറപ്പാക്കാന്‍ മുന്‍മ്പു പരമ്പരാഗതരീതികളായിരുന്നുവെങ്കിലും ഇപ്പോള്‍ വ്യത്യാസമുണ്ട്. ഉറക്കഗുളികകളും മാരകവിഷവും വരെ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഗ്രാമങ്ങളിലെ മുറിവൈദ്യന്മാര്‍ പണം കൈപ്പറ്റി വിഷം കുത്തിവയ്ക്കുന്ന രീതിയും വ്യാപകമാണ്. പണ്ട് ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചാണു തലൈക്കൂത്തല്‍ അനുഷ്ഠിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ രഹസ്യമായി വീട്ടുകാര്‍മാത്രം അറിഞ്ഞാണ് ഇക്കാര്യങ്ങള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top