ആലപ്പുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റവാളികളുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുന്നുവെന്ന് സിപിഎം പി.ബി അംഗം പിണറായി വിജയന്‍. യുഡിഎഫ് സര്‍ക്കാരിന് മാഫിയ സംസ്‌കാരമാണുള്ളത്.
തെളിവുകള്‍ നശിപ്പിക്കുന്നത് മാഫിയകളുടെ രീതിയാണ്. സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശങ്കര്‍റെഡ്ഢി ശബ്ദുരേഖ പുറത്തുവിട്ടത്. ബിജുരമേശിന്റെ ശബ്ദരേഖ സര്‍ക്കാരിന് അനുകൂലമായി എഡിറ്റ് ചെയ്ത് മാറ്റി.
തമ്പാനൂര്‍ രവിയുടെ ഫോണ്‍സംഭാഷണം സരിത നായരും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ്. ഉമ്മന്‍ചാണ്ടി കുറ്റവാളികളോട് ബന്ധപ്പെടുന്ന മുഖ്യമന്ത്രിയാണെന്നും പിണറായി പറഞ്ഞു.


