കുമ്പളങ്ങി നൈറ്റ്‌സിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം തമാശയിലൂടെ ഗ്രേസ് ആന്റണി വീണ്ടും . .

വാഗതനായ അഷ്‌റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് താമശ. വിനയ് ഫോര്‍ട്ട് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കുമ്പളങ്ങി നൈറ്റ്‌സിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ഗ്രേസ് ആന്റണി വീണ്ടും എത്തുന്ന ചിത്രമാണ് തമാശ. ഗ്രേസ് ആന്റണിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്.

ഹാപ്പി ഹവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ്, ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനയ്‌ഫോര്‍ട്ട് നായകനായെത്തുന്ന ചിത്രത്തില്‍ സമീര്‍ താഹിറാണ് ഛായഗ്രഹണം നിര്‍വഹിക്കുന്നത്. ദിവ്യ പ്രഭ, ചിന്നു സരോജിനി, എന്നിവരാണ് നായികമാരായി വേഷമിടുന്നത്.

Top