താമരശ്ശേരി കട്ടിപ്പാറയിലെ ഉരുള്‍പ്പൊട്ടലില്‍ 11പേരെ കാണാതായി

കോഴിക്കോട്: താമരശേരി കട്ടിപ്പാറയിലെ ഉരുള്‍പ്പൊട്ടലില്‍ 11 പേരെ കാണാതായി. കരിഞ്ചോല സ്വദേശി ഹസന്റെ കുടുംബത്തിലെ ഏഴുപേരെയും അബ്ദുള്‍ റഹ്മാന്റെ കുടുംബത്തിലെ നാല് പേരെയുമാണ് കാണാതായിരിക്കുന്നത്. ഇവര്‍ മണ്ണിനടിയില്‍ പെട്ടതായി സംശയിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.

അതേസമയം താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചിട്ടുണ്ട്. കോലഞ്ചേരി സ്വദേശി അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍ന (9) ആണ് മരിച്ചത്.

Top