താരശ്ശേരി ചുരം അഞ്ചാം വളവില്‍ ലോറി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

വൈത്തിരി: താരശ്ശേരി ചുരം അഞ്ചാം വളവില്‍ ലോറി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. രണ്ട് മലപ്പുറം അരീക്കോട് സ്വദേശികള്‍ക്കും ഒരു ഇതരസംസ്ഥാനക്കാനുമാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കര്‍ണാടകയില്‍ നിന്ന് മലപ്പുറത്തേക്ക് കോഴിയുമായി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. പൊലീസും ഫയര്‍ഫോഴ്‌സും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി

Top