മുഖ്യമന്ത്രി പാവങ്ങളുടെ രക്തമൂറ്റിക്കുടിക്കുന്നു ‘; മദ്യനയത്തില്‍ സര്‍ക്കാരിനെതിരെ സഭ

തിരുവനന്തപുരം: മദ്യനയത്തില്‍ സര്‍ക്കാരിനെതിരെ സഭ പ്രക്ഷോഭത്തിലേയ്ക്ക്. മദ്യശാലകള്‍ തുറക്കാനുള്ള നീക്കം തിരിച്ചടിയാകുമെന്ന് താമരശേരി ബിഷപ്പ് അറിയിച്ചു. മദ്യക്കച്ചവടം തിരിച്ചുകൊണ്ടുവന്നത് സിപിഐയുടെ സമ്മര്‍ദ്ദം മൂലമാണെന്നും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേല്‍ പറഞ്ഞു.

ചെങ്ങന്നൂരില്‍ ജനവിധി സര്‍ക്കാരിന് എതിരാക്കാന്‍ ഇടയാകും. മദ്യനയം മറ്റൊരു ഓഖി ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ധാര്‍മ്മികതയില്ലെന്നും മുഖ്യമന്ത്രി പാവങ്ങളുടെ രക്തമൂറ്റിക്കുടിക്കുകയാണെന്നും ബിഷപ്പ് വ്യക്തമാക്കി.

ഏപ്രില്‍ രണ്ടിന് മദ്യവിരുദഅധ പ്രക്ഷോഭ ദിനമായി ആചരിക്കുമെന്നും കെസിബിസി അറിയിച്ചു.

Top