തല്ലുമാല സെറ്റിൽ സംഘർഷം: ഷൈൻ ടോം ചാക്കോ നാട്ടുകാരനെ തള്ളിയെന്ന് ആരോപണം

കളമശ്ശേരി: ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തല്ലുമാല. ‍ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രീകരണത്തിനിടയിൽ പുതിയ വിവാദമാണ് ഉണ്ടായിരിക്കുന്നത്.

മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച വാക്കുതർക്കത്തിനിടെ നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരനെ തള്ളിയെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്. കളമശ്ശേരി എച്ച്.എം.ടി റോഡിലാണ് സംഭവം.പൊതുനിരത്തിൽ വാഹനം പാർക്ക് ചെയ്യുന്നതും മാലിന്യം നിക്ഷേപിക്കുന്നതും നാട്ടുക്കാർ ചോദ്യം ചെയതതോടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായെന്നാണ് ആരോപണം.

ഇതിനിടയിൽ ഷൈൻ ടോം ചാക്കോ നട്ടുകാരിൽ ഒരാളെ പിടിച്ചു തള്ളിയെന്നും പരിക്കേറ്റ നാട്ടുക്കാരൻ ആശുപത്രിയിലാണെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ,നാട്ടുക്കാരാണ്പ്രശനമുണ്ടാക്കിയതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. ‘തല്ലുമാല’യുടെ നിർമ്മാണം ആഷിക് ഉസ്മാൻ ആണ്.

മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. കല്യാണി പ്രിയദർശനാണ് നായിക. ഷൈൻ ടോം ചാക്കോയെ കൂടാതെ ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആൻറണി, ഓസ്റ്റിൻ, അസിം ജമാൽ തുടങ്ങിയവരും വേഷമിടുന്നു.അനുരാഗ കരിക്കിൻവെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘തല്ലുമാല’.

 

 

Top