thalibhan leader killed , selected new leader

കാബൂള്‍: അഫ്ഗാന്‍ താലിബാന് പുതിയ തലവന്‍. ഹൈബത്തുളള അഖുന്‍സദയെ പുതിയ മേധാവിയായി നിയമിച്ചതിലൂടെ അവര്‍ മുന്‍ മേധാവി മുല്ല അക്തര്‍ മന്‍സൂറിന്റെ മരണം സ്ഥിതീകരിച്ചു എന്നാണ് സൂചനകള്‍.

യു എസ് അക്രമത്തില്‍ മന്‍സൂര്‍ കൊല്ലപ്പെട്ടെന്നും ഇല്ലെന്നുമുളള വാദങ്ങള്‍ കുറച്ച് ദിവസമായി നിലവിലുണ്ട്. ഈ സംശയത്തിനാണ് ഇപ്പോള്‍ തീര്‍പ്പായിരിക്കുന്നത്.

താലിബാന്‍ നീതിന്യായ വകുപ്പുകളുടെ മേധാവിയായിരുന്നു പുതിയ മേധാവി ഹൈബത്തുളള. സിറാജുദ്ദീന്‍ ഹഖൈനിയും മുല്ല മുഹമ്മദ് യാഖൂബും ആയിരിക്കും മറ്റ് പ്രതിനിധികളെന്നും താലിബാന്‍ വക്താവ് അറിയിച്ചു.

Top