താലിബാന്‍ ഭീകരാക്രമണം: അഫ്ഗാന്‍ പ്രതിരോധമന്ത്രിയും കരസേന മേധാവിയും രാജിവച്ചു

കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി അബ്ദുള്ള ഹബീബിയും കരസേന മേധാവി ഖാദം ഷാഹിം ഷാമിയും രാജിവച്ചു.

തിങ്കളാഴ്ച പ്രസിഡന്റ് അഷ്‌റഫ് ഗനിക്കാണ് ഇവര്‍ രാജി സമര്‍പ്പിച്ചത്. ഇവരുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് പറഞ്ഞു.

വടക്കന്‍ അഫ്ഗാന്‍ നഗരമായ മസാര്‍ ഇ ഷരീഫിലെ സൈനികത്താവളത്തില്‍ താലിബാന്‍ ഭീകരര്‍ വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 140 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു.

അടുത്തകാലത്ത് അഫ്ഗാന്‍ സൈനികത്താവളത്തിലുണ്ടാവുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.

Top