കൊറോണ; ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശം ലംഘിച്ചയാള്‍ക്കെതിരെ കേസ്‌

തലയോലപ്പറമ്പ്: കൊറോണ നിരീക്ഷണത്തില്‍ ചുറ്റിത്തിരിഞ്ഞ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. മറവന്‍തുരുത്ത് ഇടവട്ടം അമ്പാടിയില്‍ നന്ദകുമാറി(24)നെതിരെയാണ് പൊലീസ് കേസെടുത്തത്.

മാര്‍ച്ച് 14-ന് വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവിന് ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇത് വകവയ്ക്കാതെ എറണാകുളത്തിന് പോയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, മറവന്‍തുരുത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Top