തലശേരിയില്‍ വന്‍ കഞ്ചാവ് വേട്ട; 15 കിലോ കഞ്ചാവുമായി യുവാക്കളെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍:തലശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. 15 കിലോ കഞ്ചാവുമായി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തലശേരിയിലെ തളിപ്പറമ്പില്‍ യുവാക്കളുടെ കയ്യില്‍ നിന്നും 15 കിലോ കഞ്ചാവാണ് പിടികൂടിയത്. ചപ്പാരപ്പടവ് സ്വദേശി അലി അക്ബര്‍ (25), കുറുമാത്തൂരിലെ ജാഫര്‍ (28) എന്നിവരെയാണ് സിഐ കെ.ജെ.വിനോയി, എസ് ഐ കെ.ദിനേശന്‍ ഡിവൈഎസ്പി സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്.

ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് കഞ്ചാവ് കടത്തുമായ് ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. പിടിയിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. സംസ്ഥാനത്ത് പല ജില്ലകളിലായി കഞ്ചാവും മയക്കുമരുന്നിന്റെയും ഉല്പന്നവും ഉപയോഗവും വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊലീസ് നടപടികള്‍ കര്‍ശനമാക്കിയിരുന്നു.

Top