Thalashery issue; oppositions controverse statemets

തിരുവനന്തപുരം: തലശ്ശേരിയില്‍ ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനും ഗുരുതരമായ വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം.

സഭയില്‍ നിന്ന് ഇറങ്ങിപോയതിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് സര്‍ക്കാരിനും പൊലീസിനുമെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശനം.

സ്ത്രീകളെ കസ്റ്റഡിയിലെടുക്കുമ്പോഴുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കതെയാണ് തലശ്ശേരിയിലെ ദളിത് പെണ്‍ക്കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും .

മൊഴി എടുക്കാനെന്ന വ്യാജേനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടികള്‍ക്കെതിരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നും പ്രതിപക്ഷം വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.

ആദ്യം മുതല്‍ തന്നെ ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിനു പിഴവ് പറ്റിയെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയടക്കമുള്ളവര്‍ വിഷയത്തെ വളരെ ലാഘവത്തോടെയാണ് സമീപിച്ചതെന്നും രാഷ്ട്രീയത്തിന്റെ കുഴല്‍ക്കണ്ണാടിയിലൂടെയാണ് പിന്നീട് ഈ വിഷയം കൈകാര്യം ചെയ്ത്. ഇത് ദലിത് വിരുദ്ധ നടപടിയാണെന്നും പ്രതിപക്ഷം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

പെണ്‍കുട്ടികളെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തതും പിന്നീട് ഈ വിഷയത്തോടുളള സമീപനവും മനുഷ്യത്വ രഹിതമായ രീതിയിലാണെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ഇപ്പോള്‍ സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നിരിക്കുന്നുവെന്നും ഇപ്പോള്‍ പൊലീസാണ് സംസ്ഥാനം ഭരിക്കുന്നതെന്നും പത്രസമ്മേളനത്തില്‍ കെഎം മാണി ആരോപിച്ചു. തുല്യനീതിയെന്നത് നഷ്ടമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിപി ദിവ്യ, എംഎന്‍ ഷംസീര്‍ എംഎല്‍ എ എന്നിവര്‍ക്കെതിരേയും വാര്‍ത്തസമ്മേളനത്തില്‍ വിമര്‍ശന മുന്നയിച്ചു. ഇവര്‍ ഉന്നയിച്ച ഉയര്‍ന്ന അപഖ്യാതിയാണ് പെണ്‍ക്കുട്ടിക്ക് ആത്മഹത്യ പ്രേരണയ്ക്കു കാരണമായതെന്ന് കെസി ജോസഫ് ആരോപിച്ചു.

കൂടാതെ ജഡ്ജിക്കെതിരേയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. പെണ്‍കുട്ടികള്‍ക്കു വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിക്കാനെത്തിയപ്പോള്‍ ജഡ്ജിയുടെ ചേംബറില്‍വച്ച് വാങ്ങാതെ ഓപ്പണ്‍ കോര്‍ട്ടില്‍ വരാനാണ് ആവശ്യപ്പെട്ടതെന്ന.് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള വാദം സാമാന്യ ബുദ്ധിക്കു യോജിക്കാത്തതാണെന്നും കെസി ജോസഫ് പറഞ്ഞു.

സഭാനടപടികള്‍ നിര്‍ത്തിവച്ച തലശ്ശേരിയില്‍ ദലിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണ്ട തക്ക ഗൗരവമായ വിഷയമല്ലന്നാണ് മുഖ്യമന്ത്രി പ്രമേയത്തിന് മറുപടിയായി പറഞ്ഞത്. ഇതെ തുടര്‍ന്നാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. പ്രതിപക്ഷത്തോടൊപ്പം ബിജെപി നേമം എംഎല്‍ എ ഒ രാജഗോപാലും സഭവിട്ടിറങ്ങി.

Top