thalashery court bail

തലശേരി: കുട്ടിമാക്കൂലില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ കടന്നുകയറി പാര്‍ട്ടി പ്രവര്‍ത്തകന്‍ ഷിജിനെ ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ദളിത് സഹോദരിമാര്‍ക്ക് തലശേരി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

എല്ലാ ശനിയാഴ്ചയും തലശേരി പൊലീസ് സ്‌റ്റേഷനില്‍ ഹാജരാവണമെന്ന വ്യവസ്ഥയോടെയാണ് കോണ്‍ഗ്രസ് നേതാവ് കുട്ടിമാക്കൂലിലെ നടമ്മല്‍ രാജന്റെ മക്കളായ അഞ്ജന, അഖിലക്കും ജാമ്യം അനുവദിച്ചത്.

ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇരുവരേയും ജയിലിലടച്ചത് വിവാദമായിരുന്നു. അതിക്രമിച്ചു കടന്ന് അക്രമം നടത്തല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് അടിച്ചു പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയത്

Top