ലോകസഭ തിരഞ്ഞെടുപ്പ് മുൻ നിർത്തി തമിഴകത്തെ ഉഴുതുമറിച്ച് ‘പാകപ്പെടുത്താൻ’ ദളപതി വിജയ്

സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മത്സരത്തിനോട് ഗുഡ് ബൈ പറഞ്ഞ ദളപതി വിജയ് , രാഷ്ട്രീയത്തിലെ സൂപ്പര്‍സ്റ്റാറാകാനാണ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.2026 -ലെ ലോകസഭ തിരഞ്ഞെടുപ്പ് മുൻ നിർത്തി തമിഴകത്തെ ഉഴുതുമറിച്ച് ‘പാകപ്പെടുത്താൻ’ സൂപ്പർ താരം വിജയ് രംഗത്ത്. താര സംഘടനയായ ‘വിജയ് മക്കൾ ഇയക്കത്തെ ‘ മുൻ നിർത്തി തമിഴകത്തെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും വിവിധ പദ്ധതികൾ. സിനിമ താരങ്ങളായ തല അജിത്തിന്റെയും രജനീകാന്തിന്റെയും പിന്തുണ നേടാനും ശ്രമം. ദളപതി ആഗ്രഹിക്കുന്നത് എം.ജി.ആറിന്റെയും ജയലളിതയുടെയും പിൻഗാമിയാകാൻ . . .അതുകൊണ്ടു തന്നെ, സിനിമാ മേഖലയിലെ പ്രമുഖരുടെ പിന്തുണ, അദ്ദേഹം അതിയായി ആഗ്രഹിക്കുന്നുമുണ്ട്. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മത്സരിച്ചിട്ടും , ഒന്നും ആകാതിരുന്ന കമല്‍ഹാസന്റെ അനുഭവം പാഠമാക്കിയാണ് , ഇത്തരം മുന്‍കരുതലുകള്‍ വിജയ് സ്വീകരിച്ചു വരുന്നത്.(വീഡിയോ കാണുക)

Top