എസ്. പി. ബിയെ അവസാനമായി കാണാൻ ദളപതി എത്തി

ന്നലെ ഉച്ചയ്ക്ക് ലോകത്തോട് വിടപറഞ്ഞ അതുല്യ കലാകാരൻ എസ് പി ബാലസുബ്രഹ്മണ്യത്തിനെ അവസാനമായി ഒരു നോക്കു കാണാൻ തമിഴകത്തിന്റെ ദളപതി വിജയെത്തി. ഇന്നലെ അദ്ദേഹത്തിന്റെ മൃതദേഹം കാംധർ നഗറിൽ ഉള്ള വീട്ടിൽ ദർശനത്തിന് വച്ചിരുന്നു. അതിനു ശേഷം ഇന്ന് സംസ്കാര ചടങ്ങുകൾ നടന്നത് താമരയ് പക്കത്തുള്ള അദ്ദേഹത്തിന്റെ ഫാംഹൗസിൽ ആയിരുന്നു.

ഇവിടേക്കാണ് തന്റെ പ്രിയ ഗായകനെ അവസാനമായി ഒരു നോക്ക് കാണാൻ വിജയ് എത്തിയത്. വിജയി കൂടാതെ നിരവധി സെലിബ്രേറ്റികൾ അന്ത്യോപചാരമർപ്പിക്കാൻ താമരയ് പക്കത്തിലെ ഫാംഹൗസിൽ എത്തിയിരുന്നു.

വിജയുടെ പിതാവ് ഒരുക്കിയ ബ്ലോക്ക് ബസ്റ്റർ ചിത്രം പ്രിയമാനവളേ യിൽ എസ് പി ബാലസുബ്രഹ്മണ്യം അഭിനയിച്ചിട്ടുണ്ട്. കൂടാതെ വിജയിക്കു വേണ്ടി നിരവധി ഹിറ്റ് ഗാനങ്ങളും എസ്.പി.ബി ആലപിച്ചിട്ടുണ്ട്.

Top