‘ദളപതി 68’ വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ തന്നെ എത്തും; അനൗണ്‍സ്മെന്റ് വീഡിയോ പങ്കുവച്ച് വിജയ്

ഹിറ്റ്‍മേക്കര്‍ വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ചിത്രം വരുന്നു എന്ന പ്രചരണങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഉറപ്പിച്ചിരിക്കുകയാണ് വിജയ്. തന്റെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വീഡിയോ വിജയ് പങ്കുവച്ചു.

എജിഎസ് എന്റർടൈൻമെന്റ്സ് ആണ് നിർമാണം. ലോകേഷ് കനരാജിന്റെ ലിയോയ്ക്ക് ശേഷം വിജയ് ചിത്രത്തിൽ പങ്കുചേരുമെന്നാണ് വിവരം. മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകൻ വെങ്കട്ട് പ്രഭുവും വിജയിയും ആദ്യമായി സഹകരിക്കുന്ന ചിത്രം കൂടിയാണ് ദളപതി 68.

 

View this post on Instagram

 

A post shared by Vijay (@actorvijay)

യുവൻ ശങ്കർ രാജയാണ് ദളപതി 68ന്റെ സം​ഗീത സംവിധാനം. 2003ൽ റിലീസ് ചെയ്ത പുതിയ ഗീതൈയ്‌ക്ക് ശേഷം വിജയ്‌ക്കൊപ്പമുള്ള യുവന്റെ രണ്ടാമത്തെ പ്രൊജക്റ്റ് കൂടിയാണിത്. 2024ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.

Top