എഎല്‍ വിജയിയുടെ ‘തലൈവി’യില്‍ ഷംന കാസിം; ചിത്രത്തില്‍ എത്തുന്നത് ശശികലയായി

മിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘തലൈവി’യില്‍ ഷംന കാസിമും എത്തുന്നു. ജയലളിതയുടെ കൂട്ടുകാരിയും പിന്നീട് രാഷ്ട്രീയ നേതാവുമായി തീര്‍ന്ന ശശികലയായാണ് ചിത്രത്തില്‍ ഷംന കാസിം എത്തുന്നത്.

തലൈവിയില്‍ അഭിനയിക്കുന്ന വിവരം ഷംന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ”എഎല്‍ വിജയ് ഒരുക്കുന്ന ‘തലൈവി’ എന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ താനുമുണ്ടെന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഉരുക്കുവനിത എന്നറിയപ്പെട്ടിരുന്ന ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വളരെ മികച്ചൊരു അവസരമാണ്. കങ്കണ റണൗട്ട്, അരവിന്ദ് സ്വാമി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നതും വിലപ്പെട്ട ഒരു അവസരമായി കരുതുന്നു”, എന്നാണ് ഷംന കാസിം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

https://www.instagram.com/p/B838tjuBk4E/?utm_source=ig_web_copy_link

ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ഒരുക്കുന്നത്. കെവി വിജയേന്ദ്ര പ്രസാദ് ആണ് തലൈവിയുടെയും തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിങ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top