‘എഐ അല്ല, ഇത് ഒറിജിനല്‍ രജനി’; വൈറലായി തലൈവരുടെ പുതിയ ലുക്ക്

തിരുവനന്തപുരത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ വരവേറ്റ് മലയാളി ആരാധകര്‍. ചിത്രീകരണത്തിനായി രജനി കടന്നുപോകുന്ന വഴികളെല്ലാം നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തെ ഒരുനോക്ക് കാണുവാനായി വഴിയരികില്‍ നില്‍ക്കുന്നത്. കാറിന്റെ സണ്‍ റൂഫ് തുറന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന രജനിയെ വിഡിയോകളില്‍ കാണാം.

ഏകദേശം 10 ദിവസത്തോളം രജനികാന്ത് കേരളത്തിലുണ്ടാവുമെന്നാണ് വിവരം. വെള്ളായണി കാര്‍ഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് തലൈവര്‍ 170ന്റെ കേരളത്തിലെ ചിത്രീകരണം നടക്കുക.ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചിത്രത്തില്‍ പൊലീസുകാരന്റെ വേഷത്തിലാണ് രജനി എത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബതി , ദുഷാര വിജയന്‍, റിതിക സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തമിഴിലെ പ്രശസ്ത നിര്‍മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് നിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം.

 

View this post on Instagram

 

A post shared by Biju CG (@bijuyoyo)

Top