തമിഴക വെട്രി കഴകത്തിന് തലൈവരുടെ അഭിനന്ദനം

രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച നടന്‍ വിജയിനെ സൂപ്പര്‍താരം രജനീകാന്ത് അഭിനന്ദനമറിയിച്ചു. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ കണ്ടപ്പോഴായിരുന്നു രജനിയുടെ പ്രതികരണം.

രണ്ടുതവണ അഭിനന്ദനങ്ങള്‍ എന്നു പറഞ്ഞ തൊഴുകൈകളുമായിനിന്ന രജനീകാന്ത് മറ്റു ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ വിമാനത്താവളത്തിനുള്ളിലേക്കുപോയി. നടന്‍ കമല്‍ഹാസന്‍, മന്ത്രി ഉദയനിധി സ്റ്റാലിന്‍, ബി.ജെ.പി. അധ്യക്ഷന്‍ കെ. അണ്ണാമലൈ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്. അഴഗിരി, എ.എം.എം.കെ. ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന്‍ തുടങ്ങിയവര്‍ വിജയിനെ നേരത്തേതന്നെ സ്വാഗതം ചെയ്തിരുന്നു.

വെള്ളിയാഴ്ചയാണ് തമിഴക വെട്രി കഴകം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചതായി വിജയ് പ്രഖ്യാപിച്ചത്. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Top