തലൈവ ചിത്രം ‘അണ്ണാത്ത’യുടെ റിലീസ് പ്രഖ്യാപിച്ചു

രാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് തലൈവ ചിത്രം ‘അണ്ണാത്ത’യുടെ റിലീസ് പ്രഖ്യാപിച്ചു. ദീപാവലി റിലീസായി ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇതു സംബന്ധിച്ച് അണിയറപ്രവര്‍ത്തകരില്‍ നിന്ന് സ്ഥിരീകരണമുണ്ടായിരുന്നില്ല.

എന്നാല്‍, ദീപാവലിക്കാണോ അണ്ണാത്ത റിലീസ് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മാതാക്കള്‍. നവംബര്‍ 11ന് ചിത്രം റിലീസ് ചെയ്യുമെന്ന് സണ്‍ പിക്‌ചേഴ്സ് അറിയിച്ചു. തിയറ്ററുകളിലൂടെയാണ് പുറത്തിറക്കുക.സിനിമയുടെ ഫസ്റ്റ് ലുക്ക് ഉടന്‍ പുറത്തുവിടുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. റിലീസ് പ്രഖ്യാപനത്തിനൊപ്പം സൂപ്പര്‍സ്റ്റാറിന്റെ പിന്നില്‍ നിന്നുള്ള അണ്ണാത്ത ലുക്കും നിര്‍മാതാക്കള്‍ പങ്കുവച്ചിട്ടുണ്ട്.

സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയാണ് നായിക. ഖുശ്ബു സുന്ദര്‍, ജഗപതി ബാബു, സൂരി, പ്രകാശ് രാജ്, മീന എന്നിവരും മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഡി. ഇമ്മനാണ് അണ്ണാത്തയുടെ സംഗീതം ഒരുക്കുന്നത്.

 

Top