പൊലീസ് വേഷമണിയാൻ ഒരുങ്ങി തല അജിത്ത്

മിഴകത്തിന്റെ മെഗാതാരം തല അജിത്ത് പുതിയ ചിത്രത്തിൽ പൊലീസ് വേഷമണിയാൻ ഒരുങ്ങുന്നു. ‘വലിമയ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്.വിനോദാണ്. അജിത്തിനെ അവസാനം പുറത്തിറങ്ങിയ നേർകൊണ്ട പാർവൈ എന്ന എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്തതും എച്ച് വിനോദ് ആയിരുന്നു.

ബെയ്വ്യൂ പ്രൊജക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബോണി കപൂറാണ് വലിമയ് നിർമ്മിക്കുന്നത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലും ഷൂട്ട് ചെയ്യാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി മൂലം മാറ്റിവയ്ക്കുകയായിരുന്നു. സിനിമാലോകവും ആരാധകരും ചിത്രത്തിന്റെ ഷൂട്ടിംഗ് മായി ബന്ധപ്പെട്ടുള്ള വാർത്തകൾക്കായി കാത്തിരിക്കുകയും ആയിരുന്നു.

എന്നാൽ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ച ഇരിക്കുകയാണ്. ഷൂട്ടിംഗ് സ്ഥലത്ത് നിന്ന് ലീക്കായ ഡയറക്ടറുടെയും, ക്യാമറമാന്റെയും വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്ന നടൻ കാർത്തികേയയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. അജിത്ത് ഇല്ലാത്ത രംഗങ്ങളാണ് ഇപ്പോൾ ഷൂട്ട് ചെയ്യുന്നത് എന്നും അദ്ദേഹത്തെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് പ്ലാൻ ചെയ്തു വരുന്നു എന്നും അണിയറപ്രവർത്തകർ അറിയിച്ചു.

Top