സ്പായുടെ മറവില്‍ അനാശാസ്യം; മഹാരാഷ്ട്രയില്‍ തായ്‌ലാന്‍ഡുകാരി അറസ്റ്റില്‍

arrest

മഹാരാഷ്ട്ര: സ്പായുടെ മറവില്‍ അനാശാസ്യം നടത്തിയ സംഘത്തെ പൊലീസ് നടത്തിയ പരിശോധനയില്‍ അറ്സ്റ്റുചെയ്തു. നാല്പത്തിമൂന്നുകാരിയായ തായ്‌ലാന്‍ഡ് സ്വദേശിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മഹാരാഷ്ട്രയിലെ വിരാര്‍ പ്രദേശത്താണ് സംഭവം.

പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും 23-ഉം 24-ഉം പ്രായമുള്ള രണ്ട് തായ്‌ലാന്‍ഡ് യുവതികളെ പൊലീസ് സംഘം രക്ഷപ്പെടുത്തി. തുടര്‍ന്ന് ഇവരെ സര്‍ക്കാരിന്റെ അഭയ കേന്ദ്രത്തിലെത്തിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി സ്പായുടെ മറവില്‍ വാണിഭം നടത്തുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. സ്പാ ചെയ്യാന്‍ എന്ന വ്യാജേനെ പൊലീസുകാര്‍ തന്നെ ഇവിടെ എത്തുകയായിരുന്നു. തുടര്‍ന്നാണ് പരിശോധന നടത്തിയത്.

ഇവരുടെ പേരില്‍ അനാശാസ്യ കുറ്റം ചാര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്തു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡില്‍ വിട്ടു.

Top