ഇന്ത്യന്‍ ജേഴ്‌സിയില്‍ തൈമൂര്‍; മകന്‍ മുത്തശ്ശനെപ്പോലെ ആവണമെന്ന് കരീന

ബോളിവുഡിലെ ലിറ്റില്‍ സ്റ്റാറാണ് നടന്‍ സെയ്ഫ് അലിഖാന്റേയും നടി കരീനയുടേയും മകന്‍ തൈമൂര്‍ അലിഖാന്‍. ജനിച്ചപ്പാള്‍ മുതല്‍ തന്നെ കുഞ്ഞ് തൈമൂറിന്റെ പിന്നാലെയായിരുന്നു പാപ്പരാസി കണ്ണുകള്‍. എവിടെ തിരിഞ്ഞലും ക്യാമറ കണ്ണുകള്‍ കുഞ്ഞിന്റെ പിന്നാലെ പായും.

ഇപ്പോഴിതാ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന തൈമൂറിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ- പാക് മത്സരത്തിനു ശേഷമായിരുന്നു ഇന്ത്യന്‍ ജേഴ്‌സി ധരിച്ച് സല്യൂട്ട് ചെയ്യുന്ന തൈമൂറിന്റെ ചിത്രമെത്തിയത്. തൊട്ടു പിന്നാലെ മകന്റെ ഭാവിയെ കുറിച്ചോര്‍ത്ത് വാചാലയാവുകയാണ് കരീന. കുഞ്ഞ് തൈമൂറിനെ മുത്തശ്ശന്‍ മണ്‍സൂണ്‍ അലിഖാനെ പോലെ ക്രിക്കറ്റ് താരമാക്കണമെന്നാണ് കരീനയുടെ ആഗ്രഹം. റിയാലിറ്റി ഷോയായ ഡാന്‍സ്- 7 ലായിരുന്നു കരീന ഇക്കാര്യം വ്യക്തമാക്കിയത്.

തൈമൂര്‍ ജനിച്ചതിനു ശേഷം സിനിമയില്‍ നിന്ന് അകലം പാലിക്കുകയാണ് കരീന കപൂര്‍. സിനിമയ്ക്ക് ചെറിയ ഇടവേള കൊടുക്കുന്നുവെങ്കിലും മിനി സ്‌ക്രീനില്‍ സജീവമാണ് താരം. ഇന്ത്യന്‍ മിനി സ്‌ക്രീന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരവും കരീനയാണ്.

Top