തായ്‌ലന്‍ഡില്‍ പ്ലാസ്റ്റിക് ഭക്ഷണമാക്കിയ തിമിംഗലത്തിനെ രക്ഷിക്കാനായില്ല

ബാങ്കോക്ക്: പ്ലാസ്റ്റിക് ഭക്ഷിച്ച് ഗുരുതരാവസ്ഥയിലായ തിമിംഗലത്തെ അഞ്ചു ദിവസത്തെ തീവ്രപരിചരണങ്ങള്‍ക്കും രക്ഷിക്കാനായില്ല. സമുദ്രത്തില്‍ അടിഞ്ഞ പ്ലാസ്റ്റിക് കൂടുകള്‍ അകത്താക്കിയാണ് തിമിംഗലം അവശനിലയിലായത്. തായ്‌ലന്‍ഡിലെ സോംഗ്ഖ്‌ല പ്രവിശ്യയില്‍ കനാലിലാണ് കഴിഞ്ഞ തിങ്കളാഴ്ച തിമിംഗലത്തെ അവശനിലയില്‍ കണ്ടെത്തിയത്.

WHALE

മൃഗസംരക്ഷണ വിഭാഗം തിമിംഗലത്തിനെ ഉടന്‍ തന്നെ ഇവിടെനിന്നു മാറ്റുകയും വൈദ്യസഹായം നല്‍കുകയും ചെയ്തു. ഇതിന്റെ വയറ്റില്‍നിന്ന് എട്ടു കിലോ വരുന്ന പ്ലാസ്റ്റിക്കാണ് ലഭിച്ചത്. വെള്ളിയാഴ്ച അഞ്ച് പ്ലാസ്റ്റിക് ബാഗുകള്‍ ഛര്‍ദിച്ച തിമിംഗലം പിന്നീട് ചത്തു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കൂടുതല്‍ പ്ലാസ്റ്റിക് വയറ്റില്‍നിന്നും ലഭിച്ചത്. പ്ലാസ്റ്റിക് ഉള്ളില്‍ ചെന്നതോടെ ഭക്ഷണം കഴിക്കാന്‍ പോലുമാവാതെ വരുകയായിരുന്നു.

Top