തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ രണ്ടാം റൗണ്ടിലേക്ക് കടന്ന് എച്ച്.എസ്. പ്രണോയ്

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ച് മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ്. ആദ്യ റൗണ്ടില്‍ ജോനാഥന്‍ ക്രിസ്റ്റിയെയാണ് താരം കീഴടക്കിയത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ പ്രണോയ് വിജയം കൈവരിക്കുകയായിരുന്നു. ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും വര്‍ധിത വീര്യത്തോടെ തിരിച്ചുവന്ന പ്രണോയ് തുടര്‍ച്ചയായ രണ്ടു സെറ്റുകള്‍ ജയിച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറി. സ്‌കോര്‍: 18-21, 21-16, 23-21.

മറ്റ് ഇന്ത്യന്‍ താരങ്ങളായ കിഡംബി ശ്രീകാന്തും പി.വി.സിന്ധുവും നേരത്തേ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷയായ സായ് പ്രണീത് തായ്‌ലന്‍ഡില്‍ വെച്ച് കോവിഡ് സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയിരുന്നു.

Top