തായ്‌ലൻഡ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍; ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യൻ താരങ്ങള്‍ പുറത്ത്

ബാങ്കോക്ക്: തായ്‌ലൻഡ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യൻ താരങ്ങള്‍ പുറത്തായി. സൈന നെഹ്‌വാള്‍, കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ്, സമീര്‍ വര്‍മ എന്നിവരെല്ലാം ആണ് ആദ്യ റൗണ്ടില്‍ പുറത്തായത്.

എന്നാല്‍ പിവി സിന്ധു ഉള്‍പ്പെടെയുള്ള മറ്റു കളിക്കാര്‍ ടൂര്‍ണമെന്റിന് എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പോരാട്ടം ആദ്യ റൗണ്ടില്‍ത്തന്നെ അവസാനിച്ചു.

സമീര്‍ വര്‍മയാണ് തോല്‍വിക്ക് തുടക്കമിട്ടത്. മലേഷ്യയുടെ ലീ സി ജിയയോടാണ് സമീര്‍ വര്‍മ തോറ്റത്. സ്‌കോര്‍ നില 21-16, 21-15.

മലയാളി താരം എച്ച് പ്രണോയിക്കും അധിക സമയം പിടിച്ചുനില്‍ക്കാനായില്ല. ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്കാണ് പ്രണോയി പരാജയപ്പെട്ടത്.

Top