ഞങ്ങള്‍ നല്ല ആരോഗ്യവാന്മാരാണ്; തായ് വാനിലെ ഗുഹയിലുള്ള കുട്ടികള്‍

തായ്‌വാന്‍ : ഒന്‍പതു ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ടുപോയ കൗമാര ഫുട്‌ബോള്‍ ടീമിനെ കണ്ടെത്തിയത് കഴിഞ്ഞദിവസമാണ്. എന്നാല്‍ വെള്ളം കെട്ടിനില്‍ക്കുന്ന ഗുഹയില്‍ നിന്ന് എന്ന് കുട്ടികളെ പുറത്തെത്തിക്കാനാവാതെ കുഴങ്ങുകയാണ് അധികൃതര്‍.

ഗുഹയ്ക്ക് പുറത്ത് കാത്തിരിക്കുന്ന കുട്ടികളുടെ പ്രീയപ്പെട്ടവര്‍ക്ക് ആശ്വാസമായിരിക്കുകയാണ് പുതിയ വീഡിയോ. തൊഴുകൈയുമായി തങ്ങളുടെ പേര് പറഞ്ഞ് ഞാന്‍ നല്ല ആരോഗ്യവാനാണ് എന്ന് പറയുന്നതാണ് വീഡിയോയിലുള്ളത്. നിറഞ്ഞ ചിരിയുമായാണ് ഓരോ കുട്ടികളും തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പറയുന്നത്. കുട്ടികളെല്ലാം ഫോയില്‍ ബ്ലാങ്കെറ്റ് കൊണ്ട് പുതച്ചുനില്‍കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

നനഞ്ഞ വേഷത്തില്‍ ചിരിച്ച് നില്‍ക്കുന്ന മുങ്ങല്‍ വിദഗ്ധനയേും നമുക്ക് കാണാനാവും. എന്നെ പരിചയപ്പെടുത്താന്‍ മറന്നു പോയെന്ന 12 കുട്ടികളില്‍ ഒരാള്‍ പറയുന്നതും അത് കേട്ട് എല്ലാവരും ചിരിക്കുന്നതോടെയാണ് ഒരു മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോ അവസാനിക്കുന്നത്.

TAI-3

തായ് നേവി സീലിന്റെ ഫേയ്‌സ്ബുക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുട്ടികള്‍ക്കൊപ്പം 25 കാരനായ കോച്ചുമുണ്ട്. ജൂണ്‍ 23 ന് നടന്ന് ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ഫുട്‌ബോള്‍ ടീം ഗുഹയില്‍ പെട്ടുപോയത്. വീഡിയോയിലൂടെ പുറത്തുവന്ന കുട്ടികളുടെ ചിരിച്ച മുഖം തായ് ജനതയും ലോകജനതയും വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Top