പുനര്‍ജനി ; തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ആറ്‌ കുട്ടികളെ പുറത്തെത്തിച്ചു

തായ്‌ലന്‍ഡ് : രണ്ടാഴ്ചയോളമായി തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങി കിടക്കുന്ന ഫുട്‌ബോള്‍ താരങ്ങളില്‍ ആറ്‌ കുട്ടികളെ രക്ഷപ്പെടുത്തി. ഘട്ടം ഘട്ടമായാണ് കുട്ടികളെ പുറത്തെത്തിക്കുന്നത്. കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചതായി തായ് അധികൃതര്‍ അറിയിച്ചു. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്‌സ് ആണ് വിവരം പുറത്ത് വിട്ടത്.

ഗുഹയ്ക്കുളളിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായിട്ടുണ്ട്. സുരക്ഷാസംഘം രാവിലെ ഗുഹക്കുള്ളില്‍ പ്രവേശിച്ചതായി ഓപ്പറേഷന്‍ ഹെഡ് നരൊന്ഗ്‌സക് ഒസൊത്തന്‍കൊണ്‍ മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ സുരക്ഷാസേന മെഡിക്കല്‍ സംഘത്തെയും ഡൈവിങ്ങ് സംഘത്തെയും അവശ്യജീവനക്കാരെയും മാത്രമേ ഗുഹാപരിസരത്തേക്ക് കടത്തിവിടുന്നുള്ളു. ജൂണ്‍ 23നാണ് 12 കുട്ടികളും കോച്ചും ഗുഹയില്‍ അകപ്പെട്ടത്.

Top