രക്ഷാദൗത്യം വിജയകരം; ഗുഹയില്‍ നിന്ന് എല്ലാവും പുറത്ത്, ദൗത്യസംഘത്തെ അഭിനന്ദിച്ച് ലോകം

ബാങ്കോക്ക്: തായ്‌ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ മുഴുവന്‍ ആളുകളെയും പുറത്തെത്തിച്ചു. ഒരു കുട്ടിയേയും കോച്ചിനേയുമാണ് അവസാനമായി പുറത്തെത്തിച്ചത്. ഇതോടെ 90 അംഗ സംഘത്തിന്റെ അതിസാഹസമായ ദൗത്യമാണ് വിജയിച്ചത്. 20 പേരടങ്ങുന്ന ദൗത്യസംഘമാണ് ഇന്ന് ഗുഹയ്ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.

പതിനെട്ട് ദിവസമായി ഗുഹയ്ക്കുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു കുട്ടികളും കോച്ചും. മൂന്ന് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് എല്ലാവരെയും പുറത്തെത്തിച്ചത്. ഗുഹയ്ക്കുള്ളിലെ ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

THAILAND-1

കുട്ടികളുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജെസാദ ചോകെദാംറോങ്‌സുക്ക് അറിയിച്ചു. കുട്ടികളുടെ മാനസികനിലയും തൃപ്തികരമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് രക്തപരിശോധന നടത്തിയിരുന്നു. ഇതില്‍ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ക്ക് ആന്റിബയോട്ടിക്ക് നല്‍കുകയും ചെയ്തു.

ജൂണ്‍ 23നായിരുന്നു ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്.

Top