തായ്‌ലന്റുമായുള്ള ബന്ധം ശക്തമാക്കുമെന്നും സഹകരണം വര്‍ദ്ധിപ്പിക്കുമെന്നും ബഹ്‌റൈന്‍

മനാമ: തായ്‌ലന്റ് രാജാവ് ബഹ്‌റൈന്‍ അംബാസഡറില്‍ നിന്ന് നിയമന രേഖകള്‍ സ്വീകരിച്ചു. തായ്‌ലന്റ് രാജാവ് മഹാ വജിറലോങ്കോനാണ് ബഹ്‌റൈന്‍ അംബാസഡര്‍ അഹ്മദ് അബ്ദുല്ല അല്‍ ഹാജിരിയില്‍ നിന്നും നിയമന രേഖകള്‍ കയ്പ്പറ്റിയത്.

അഹ്മദ് അബ്ദുല്ല ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ അഭിവാദ്യങ്ങള്‍ രാജാവിന് നേര്‍ന്നു. തായ്‌ലന്റുമായി ബന്ധം ശക്തമാക്കുന്നതിനും സഹകരണം വ്യാപിപ്പിക്കുന്നതിനും താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

അഹമദ് രാജാവിന് പ്രത്യഭിവാദ്യങ്ങള്‍ നേര്‍ന്ന മഹാ വജിറ ലോങ്കോന്‍ ബഹ്‌റൈനുമായി മെച്ചപ്പെട്ട ബന്ധം കാത്തു സൂക്ഷിക്കാനും വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാനും ആഗ്രഹിക്കുന്നതായി അറിയിച്ചു. ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വം നല്ല നിലയില്‍ നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം അംബാസഡര്‍ക്ക് ആശംസ നേരുകയും ചെയ്?തു.

Top