‘സെക്സ് ടൂറിസം’ അനുവദിക്കില്ല ;നടപടികളുമായി തായ്‌ലൻഡ് വിനോദ സഞ്ചാര വകുപ്പ്

Thailand

ബാങ്കോക്ക് :രാജ്യത്ത് സെക്സ് ടൂറിസം അനുവദിക്കില്ലെന്നും അതിനെതിരെ നടപടികൾ സ്വീകരിക്കുമെന്നും തായ്‌ലൻഡ് വിനോദ സഞ്ചാര വകുപ്പ്. ഈ വർഷം അവധി ആഘോഷിക്കാൻ എത്തുന്നവരെ സ്വാഗതം ചെയ്യുന്നതിനായി സെക്സ് ടൂറിസത്തെ പൂർണ്ണമായി എത്തിക്കുന്നുവെന്നും, അതിനാൽ കൂടുതൽ വിനോദ സഞ്ചാരികൾ എത്തുമെന്നും വകുപ്പിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ബുദ്ധക്ഷേത്രങ്ങൾ, ബീച്ചുകൾ ,ലോകപ്രശസ്തമായ വിഭവങ്ങൾ തുടങ്ങിയവയിൽ അറിയപ്പെടുന്ന തായ്‌ലൻഡ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. 37.55 ദശലക്ഷം വിനോദ സഞ്ചാരികളെ ഈ വർഷം തായ്‌ലൻഡ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ലൈംഗികതയ്ക്കും പ്രസിദ്ധമാണ് തായ്‌ലൻഡ്. തായ്‌ലൻഡിൽ വേശ്യാവൃത്തി നിയമവിരുദ്ധമാണെങ്കിലും മിക്ക നഗരങ്ങളിലും തായ് ജനത നടത്തുന്ന വേശ്യാലയങ്ങൾ ഉണ്ട്.

ലൈംഗിക പരിശീലന കോഴ്സുകൾ സംഘടിപ്പിച്ച പത്ത് റഷ്യൻ വംശജരെ തിങ്കളാഴ്ച്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. റിസോർട്ട് നഗരമായ പട്ടായയിലാണ് ഇവർ ലൈംഗിക പരിശീലന കോഴ്സുകൾ സംഘടിപ്പിച്ചത്. ഹോട്ടലിൽ അനുമതി ഇല്ലാതെ ക്ലാസുകൾ സംഘടിപ്പിച്ചതുൾപ്പടെ ഇമിഗ്രേഷൻ ചാർജുകൾ ഇവർക്ക് നേരെ ചുമത്തിയിട്ടുണ്ട്.

രാജ്യത്തെ പുതിയ ദിശയിലേയ്ക്ക് മാറ്റുമെന്നും അതിലൂടെ സെക്സ് ടൂറിസതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് തായ്‌ലൻഡിനെ മുന്നോട്ട് നയിക്കുമെന്നും തായ്‌ലൻഡ് ടൂറിസം അതോറിറ്റി വ്യക്തമാക്കുന്നു.

Thai go-go dancers wait for customers at Bangkok's normally packed Soi Cowboy red-light area just before curfew May 25, 2010. Bar owners and go-go dancers say a night-time curfew in the Thai capital has badly affected their business, with tourist scared off and expatriate customers staying home.   REUTERS/Damir Sagolj (THAILAND - Tags: POLITICS CIVIL UNREST TRAVEL BUSINESS)

2014 ൽ യു.എൻ.എയ്ഡ്സ് റിപ്പോർട്ട് പ്രകാരം രാജ്യത്ത് 123,530 ലൈംഗികത്തൊഴിലാളികളുണ്ട്. തായ്‌ലൻഡും സെക്സ് ടൂറിസവും പര്യായങ്ങളാണെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ പരാമർശിച്ചിരുന്നു.

2016 അന്നത്തെ ടൂറിസം മന്ത്രിയുടെ ഉത്തരവ് പ്രകാരം രാജ്യത്തെ മുഴുവൻ വേശ്യാലയങ്ങളിലും പൊലിസ് റെയ്ഡ് നടത്തുകയും തലസ്ഥാനമായ ബാങ്കോക്കിൽ നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾ പൂട്ടുകയും ചെയ്തിരുന്നു. ഗുണമേന്മയുള്ള ടൂറിസം രാജ്യത്ത് ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയായിരുന്നു അന്ന് ടൂറിസം വകുപ്പിന്റെ പുതിയ ഉത്തരവുകൾ പുറത്തിറക്കിയത്.

എന്നാൽ ഈ വ്യവസായത്തിനെ രാജ്യത്ത് നിന്ന് തുടച്ചുനീൽക്കുന്നത് ദുഷ്കരമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം ആദ്യം തായ്‌ലൻഡിൽ പോയി സെക്സ് നടത്തു പിന്നിട് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം സന്ദര്‍ശിക്കുന്നുവെന്ന ഗാംബിയയുടെ ടൂറിസം മന്ത്രിയുടെ പ്രസ്താവന വിവാദം സൃഷ്ട്ടിച്ചിരുന്നു.

വേശ്യാവൃത്തിയെ തുടച്ചു നീക്കി രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാനും , തായ്‌ലൻഡ് എന്ന് കേൾക്കുമ്പോൾ ആദ്യ കടന്നുവരുന്ന സെക്സ് ടൂറിസം എന്ന ചിന്താഗതിയെ ഇല്ലാതാക്കാനുമാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്ന് ഭരണകൂടം വ്യക്തമാക്കുന്നു.

റിപ്പോർട്ട് : രേഷ്മ പി.എം

Top