തായ് സ്‌കൂള്‍ കുട്ടികളെ രക്ഷിച്ചതിന് കൈയ്യടി; ഒടുവില്‍ നേവി മുങ്ങല്‍വിദഗ്ധന് മരണം

ഴിഞ്ഞ വര്‍ഷമാണ്‌ തായ്‌ലാന്‍ഡില്‍ വിനോദയാത്രക്ക് പോയി ഗുഹയില്‍ കുടുങ്ങിയ 12 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കാനുള്ള ചുമതല ലോകത്തിന് മുന്നിലെത്തിയത്. ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ തായ്‌ലാന്‍ഡില്‍ എത്തിച്ചാണ് നോര്‍ത്തേണ്‍ തായ്‌ലാന്‍ഡിലെ വെള്ളം നിറഞ്ഞ ഗുഹയില്‍ നിന്ന് ഒരു സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെയും അവരുടെ കോച്ചിനെയും രക്ഷിച്ചത്.

നാടകീയമായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത തായ് നേവി മുങ്ങല്‍ വിദഗ്ധന് അന്ന് നേരിട്ട രക്തത്തിലെ ഇന്‍ഫെക്ഷന്‍ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പെറ്റി ഓഫീസര്‍ ബെയ്‌റെത് ബുറീറകിന് ചികിത്സ ലഭ്യമാക്കി വരികയാണെങ്കിലും സ്ഥിതി മോശമായി വരികയായിരുന്നുവെന്ന് നേവി വ്യക്തമാക്കി. മറ്റൊരു നേവി മുന്‍ മുങ്ങല്‍വിദഗ്ധന്‍ സര്‍ജന്റ് സമന്‍ കുമന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ തന്നെ കൊല്ലപ്പെട്ടിരുന്നു.

ചിയാംഗ് റായ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന താം ലുവാംഗ് ഗുഹയിലാണ് ഫുട്‌ബോള്‍ ടീം കോച്ച് ഏകബോല്‍ ചാന്‍താവോംഗും, 12 സ്‌കൂള്‍ കുട്ടികളും സാഹസിക യാത്രക്ക് ഇറങ്ങിയത്. എന്നാല്‍ ഇതിനിടെ പെയ്തിറങ്ങിയ കനത്ത മഴയില്‍ സംഘം ഗുഹയ്ക്കുള്ളില്‍ കുരുങ്ങി. ഒന്‍പത് ദിവസത്തോളം ഇരുട്ടില്‍ ഭക്ഷണമില്ലാതെ കുടുങ്ങിയെങ്കിലും ഇവര്‍ പിടിച്ചുനിന്നു. ഇതിനകം ആഗോള സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി സംഘത്തെ കണ്ടെത്തി.

2018 ജൂണ്‍ 23ന് തുടങ്ങിയ നാടകീയ സംഭവങ്ങള്‍ ജൂലൈ പത്തിനാണ് അവസാനിച്ചത്. ആണ്‍കുട്ടികളെയും അവരുടെ കോച്ചിനെയും സുരക്ഷിതമായി പുറത്തെത്തിച്ചത് ഈ ദിവസമാണ്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഒരു നേവി മുങ്ങല്‍ വിദഗ്ധന് ഒരു വര്‍ഷത്തിന് ഇപ്പുറം ജീവന്‍ നഷ്ടപ്പെട്ടത് വേദനയായി മാറുകയാണ്.

Top