രക്ഷകനെ മറക്കില്ല; സമാന്റെ ആത്മശാന്തിക്കായി സന്യാസവ്രതം പൂര്‍ത്തിയാക്കി തായ് കുട്ടികള്‍

ബാങ്കോക്ക്: തായ് ഗുഹയില്‍ നിന്നു രക്ഷപ്പെട്ട ഫുട്‌ബോള്‍ ടീമിലെ കുട്ടികള്‍ ഒമ്പതുദിവസത്തെ സന്യാസവ്രതത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി.

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച മുങ്ങല്‍ വിദഗ്ധന്‍ സമാന്‍ ഗുണാനെ ഓര്‍മ്മിച്ചുകൊണ്ടാണ് കുട്ടികള്‍ ബുദ്ധഭിക്ഷുക്കളായത്.

കുന്നിന്‍ മുകളിലെ ആശ്രമത്തിലിരുന്ന് പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ജപിച്ച് അവര്‍ സമാനെ ഓര്‍ത്തു. ബുദ്ധമത വിശ്വാസിയല്ലാത്തതിനാല്‍ രക്ഷപ്പെട്ടവരില്‍ ഒരു കുട്ടി മാത്രം സന്യാസം സ്വീകരിച്ചിരുന്നില്ല.

ബുദ്ധ സന്യാസം സ്വീകരിച്ച കോച്ച് അക്കെ മൂന്നു മാസത്തിന് ശേഷമേ ലൗകിക ജീവിതത്തിലേക്ക് തിരിച്ചെത്തൂ.

തം ലുവാംഗ് ഗുഹയില്‍ നിന്നും കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഓക്‌സിജന്‍ കിട്ടാതെയാണ് സമന്‍ കുനാന്‍ മരിച്ചത്. ജൂണ്‍ 23നു ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രണ്ടര ആഴ്ചയ്ക്കുശേഷം മൂന്നു ദിവസങ്ങളായാണ് പുറത്തെത്തിച്ചത്.

Top