തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാനുള്ള വാദം വ്യാഴാഴ്ച

വാഷിംഗ്ടൺ: തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാനുള്ള വാദം ഫെഡറൽ യുഎസ് കോടതിയിൽ വ്യാഴാഴ്ച ജൂണ്‍ 24 വ്യാഴാഴ്‌ച നടക്കും. 2008 ലെ മുംബൈ ഭീകരാക്രമണത്തിൽ പ്രതിയായ പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായിയാണ് തഹാവൂർ റാണ.

ലോസ് ഏഞ്ചൽസിലെ ഫെഡറൽ കോടതിയിലാണ് വിചാരണ നടപടികൾ നടക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥർ അമേരിക്കയിൽ എത്തി. റാണയുടെ വിചാരണ നടപടികൾ ഇന്ത്യക്ക് മാറ്റികൊണ്ട് ഏപ്രിൽ അഞ്ചിന് യുഎസ് ജില്ല കോടതി ഉത്തരവിട്ടിരുന്നു. യുഎസ് സർക്കാർ ഈ ഉത്തരവിനെ അംഗീകരിച്ചിരുന്നു. ഇതിന്‍റെ തുടർനടപടികളാണ് വ്യാഴാഴ്ച നടക്കുന്നത്.

എന്നാൽ ഇന്ത്യയിലേക്ക് കൈമാറുന്ന നടപടിയെ റാണ എതിർത്തു. ചിക്കാഗോയിലെ കോടതി തനിക്ക് കേസിൽ ശിക്ഷ വിധിച്ചിട്ടുണ്ടെന്നും ഇന്ത്യയ്ക്ക് കൈമാറരുതെന്നും ഇയാൾ വാദിച്ചു. ഈ വാദത്തെ അമേരിക്കൻ സർക്കാർ എതിർത്തിരുന്നു. ഇന്ത്യയിലെ ആക്രമണം ഗുരുതരമാണെന്നും ഇയാളെ ഇന്ത്യക്ക് കൈമാറാൻ എല്ലാ വകുപ്പുകളും നിലനിൽക്കുന്നുണ്ടെന്നും അമേരിക്കൻ സർക്കാർ കോടതിയെ അറിയിച്ചു.കൈമാറ്റ നടപടികൾ പുരോഗമിക്കുന്നു.

ഇന്ത്യ-യുഎസ് കൈമാറൽ ഉടമ്പടി പ്രകാരം, റാണയെ ഔദ്യോഗികമായി കൈമാറാൻ ഇന്ത്യൻ സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. നടപടികൾക്ക് അമേരിക്ക തുടക്കമിട്ടു. ഇന്ത്യയിലേക്ക് കൈമാറുന്നതിനുള്ള സർട്ടിഫിക്കേഷൻ നടപടികൾ എല്ലാം പുരോഗമിക്കുകയാണെന്നും അമേരിക്ക പറഞ്ഞു.

Top