police arrested Thadiyantevida Nazir’s assistant Shahanaz

കോഴിക്കോട് : ജയിലില്‍ കഴിയുന്ന ലെഷ്‌കര്‍ ഇ തൊയിബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീറിന്റെ കൂട്ടാളി അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി ഷഹ്നാസാണ് അറസ്റ്റിലായിരിക്കുന്നത്.

നസീറിന്റെ അടുത്ത കൂട്ടാളിയായ ഷഹനാസ് കോലഞ്ചേരി കോടതിയിൽ വച്ച് ചില കുറിപ്പുകൾ കൈമാറാൻ ശ്രമിച്ചിരുന്നു. ബംഗളൂരു സ്ഫോടന കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള നിർദ്ദേശങ്ങളായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നസീറുമായി അടുത്ത ബന്ധമുണ്ടെന്ന് ഷഹനാസ് സമ്മതിച്ചു.

ജ്വല്ലറി ഉടമയെ വെട്ടി പണവും സ്വര്‍ണവും കവര്‍ന്ന കേസിന്റെ വിചാരണയ്ക്കായി കഴിഞ്ഞ ദിവസം കോലഞ്ചേരി മുന്‍സിഫ് കോടതിയില്‍ കൊണ്ടുവന്നപ്പോഴാണ് നസീര്‍ ഷഹ്നാസിന് കത്തുകള്‍ കൈമാറിയത്. നസീര്‍ ഷഹ്നാസുമായി സംസാരിക്കുന്നതും കത്തുകള്‍ കൈമാറുന്നതും പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.

ഇതേ തുടര്‍ന്നാണ് പോലീസ് ഷഹ്നാസിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന നടന്ന വിശദമായ പരിശോധനയില്‍ നസീര്‍ ഇയാള്‍ക്ക് കൈമാറിയ എട്ട് കത്തുകള്‍ പോലീസ് കണ്ടെത്തി. ഇതില്‍ രണ്ടു കത്തുകളിലാണ് ബെംഗളുരു സ്‌ഫോടനക്കേസിലെ സാക്ഷികളെ എങ്ങനെ സ്വാധീനിക്കണമെന്ന് നസീര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

Top