thachakari issue; PC George Statement

തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്നും ടോമിന്‍ തച്ചങ്കരിയെ മാറ്റിയത് ഉചിതമായ തീരുമാനമെന്ന് പി.സി ജോര്‍ജ് .

മന്ത്രിമാര്‍ പറയുന്നത് കേള്‍ക്കാത്ത ഉദ്യോഗസ്ഥരെ മാറ്റുന്നത് ഉചിതമായ തീരുമാനം തന്നെയാണ്. തച്ചങ്കരി കാണിച്ചത് പാലു തരുന്ന പശുവിന്റെ വേലി ചാട്ടം പോലെയാണെന്നും പിസി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പന നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ത്രീ സ്റ്റാര്‍ മുതലുള്ള ബാറുകളില്‍ മദ്യം വിളമ്പാനുള്ള തന്റേടം എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top