‘താന സേര്‍ന്ത കൂട്ടം’ തന്റെ ആദ്യകാല സിനിമകളെ ഓര്‍മ്മപ്പെടുത്തുന്നെന്ന് തമിഴകത്തിന്റെ സൂര്യ

surya

സിനിമാ ലോകത്തേയ്ക്ക് എത്തിയിട്ട് 20 വര്‍ഷങ്ങക്ഷള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ തന്റെ പുതിയ ചിത്രമായ താന സേർന്ത കൂട്ടത്തിലെ വിശേഷങ്ങള്‍ പങ്ക് വെച്ച് തമിഴകത്തിന്റെ സൂര്യ. ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ തമിഴകത്തിന്റെ മനം കവര്‍ന്ന താരം പറയുന്നത് ‘താന സേർന്ത കൂട്ടം’ തന്റെ ആദ്യ കാല ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതാണെന്നാണ്.

ഓരോ ജോലിയിലും മുന്‍പോട്ട് പോകും തോറും അറിവുകള്‍ ലഭിക്കുമെന്നും, അറിവുകളിലുടെ പക്വത കൈവരിക്കുമെന്നും, അത്തരത്തില്‍ തന്റെ ജോലിയില്‍ 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പുതിയ ചിത്രം തന്നെ ആദ്യകാലങ്ങളിലേയ്ക്ക് കൊണ്ടു പോകുന്നുവെന്ന് താരം പറയുന്നു.

വിഗ്നേഷ് ശിവനാണ് താന സേർന്ത കൂട്ടത്തിന്റെ സംവിധായകന്‍. വിഗ്‌നേഷ് ശിവനിലെ പുതുമ അദ്ദേഹത്തിന്റെ സിനിമയിലും തനിയ്ക്കു കാണുവാന്‍ സാധിച്ചെന്നും സൂര്യ വ്യക്തമാക്കി.

കീർത്തി സുരേഷാണ് താന സേർന്ത കൂട്ടത്തിലെ നായിക. രമ്യാകൃഷ്ണൻ, നന്ദ, സെന്തിൽ, ആർ.ജെ. ബാലാജി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

Top