തീവണ്ടിയിലെ ‘താ തിന്നം’ വീഡിയോ ഗാനം പുറത്തുവിട്ടു

ടൊവിനോ തോമസ് ചിത്രം തീവണ്ടിയിലോ താ തിന്നം ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് കൈലാസ് മേനോനാണ്. ജോബ് കുര്യനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായികയാവുന്നത്. ചിത്രത്തില്‍ തൊഴില്‍ രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്.

ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനി വിശ്വലാലാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം കേരളത്തിലും വിദേശ രാജ്യങ്ങളും മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Top