‘കടലില്‍ കുളിക്കുന്നത് മൗലികാവകാശമാണ്’ കുളിക്കാന്‍ വരും,തൃപ്തി ദേശായിയെ ട്രോളി മോഹന്‍ദാസ്

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്കയച്ച കത്തിനെ പരോക്ഷമായി പരിഹസിച്ച് ബിജെപി ഇന്റലച്വല്‍ സെല്‍ തലവന്‍ ടിജി മോഹന്‍ദാസ് രംഗത്ത്.

‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, കടലില്‍ കുളിക്കുന്നത് എന്റെ മൗലികാവകാശമാണ്. ഈ വരുന്ന 20,21,22 തീയതികളില്‍ എനിക്ക് തോന്നുന്ന സമയത്ത് ഞാന്‍ അന്ധകാരനഴി കടലില്‍ കുളിക്കാന്‍ വരും. രണ്ടു സ്പീഡ് ബോട്ട്, നാലു നേവി – ഡൈവര്‍മാര്‍, ഒരു ഫ്‌ലോട്ടിങ് ആംബുലന്‍സ്, രണ്ടു ലൈഫ് ജാക്കറ്റ് എന്നിവ തയാറാക്കുക.’എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ശബരിമല ദര്‍ശനത്തിനെത്തുമ്പോള്‍ തന്റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും. താമസിക്കാന്‍ ഹോട്ടല്‍ സൗകര്യമൊരുക്കണെന്നും തൃപ്തി ദേശായി മുഖ്യമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

Top