TG chandrachudan statement

തിരുവനന്തപുരം : ആര്‍എസ്പിയുടെ മുന്നണിമാറ്റം തിടുക്കത്തിലായിപ്പോയെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജി.ചന്ദ്രചൂഡന്‍. എല്‍ഡിഎഫില്‍ നിന്ന് ഇത്രവേഗം മാറേണ്ടിയിരുന്നില്ല. മുന്നണിമാറ്റം തടയാനാകാതെപോയതില്‍ ദുഃഖമുണ്ട്.

തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടേത് ദയനീയ തോല്‍വിയായിരുന്നു. പാര്‍ട്ടി തെറ്റുകള്‍ തിരുത്തണമെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.
യുഡിഎഫിലേക്കു വരുന്നതിന് തിടുക്കം വേണ്ടായിരുന്നു. ഈ മുന്നണിയില്‍ എത്രകാലം തുടരാനാകുമെന്നതില്‍ ആശങ്കയുണ്ട്. എന്നാല്‍ പെട്ടെന്നു മുന്നണി വിടില്ലെന്നും ചന്ദ്രചൂഡന്‍ അറിയിച്ചു.

അതേസമയം, എല്‍ഡിഎഫിനെ പ്രകീര്‍ത്തിക്കാനും ചന്ദ്രചൂഡന്‍ മടിച്ചില്ല. എല്‍ഡിഎഫ് ഭരണം നല്ലരീതിയിലാണ് പോകുന്നത്. ഇടതുമുന്നണി പറയുന്ന കാര്യം പ്രാവര്‍ത്തികമാക്കുന്നു ചന്ദ്രചൂഡന്‍ പറഞ്ഞു.

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ആര്‍എസ്പിയുടെ ഒരു അംഗം പോലും തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. യുഡിഎഫുമായി കൂട്ടുകൂടിയതാണ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കു കാരണമെന്ന് സംസ്ഥാന നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തിയിരുന്നു.

Top