Prithviraj And Indrajith Upcoming movie ‘Tiyaan’

നീണ്ട ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്നു. കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ ഒരുമിക്കുന്നത്.

നടനും തീരക്കഥാകൃത്തുമായ മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കൃഷ്മകുമാറിന്റെ ആദ്യ ചിത്രമായ കാഞ്ചിയില്‍ മുരളി ഗോപിയും ഇന്ദ്രജിത്തുമായിരുന്നു നായകന്മാര്‍.

ജൂലൈയില്‍ ആരംഭിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹനീഫ് മുഹമ്മദ് ആണ്. പൃഥ്വിയ്ക്കും ഇന്ദ്രനും പുറമേ ഷൈന്‍ ടോം, മുരളി ഗോപി എന്നിവരും ചിത്രത്തിലുണ്ട്. ഗാനങ്ങള്‍ ഒരുക്കുന്നത് ഗോപി സുന്ദറാണ്.

Top