Texas high school shooting: Girl shooter dead, 2 injured

ആല്‍പൈന്‍: അമേരിക്കയിലെ ടെക്‌സാസില്‍ സ്‌കൂളില്‍ വെടിവയ്പ്പ്. ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്. ടെക്‌സാസിലെ ആല്‍പൈനിലുള്ള ഹൈസ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്.

വെടിവയ്പ് നടത്തിയ ശേഷം സ്‌കൂളിള്‍ വിദ്യാര്‍ത്ഥിനി സ്വയം വെടിവച്ച് മരിച്ചു.

ഒരു വിദ്യാര്‍ത്ഥിനിക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. സ്‌കൂളിലുണ്ടായിരുന്ന 280ഓളം വിദ്യാര്‍ത്ഥികളെ ഇവിടെ നിന്ന് ഉടന്‍ ഒഴിപ്പിച്ചിരുന്നു.

Top