യുകെയിൽ നിന്നും വന്നവർക്ക് പുതിയ ഇനം കൊറോണ വൈറസ് ആണോ എന്നറിയാനുള്ള പരിശോധന പുരോഗമിക്കുന്നു

തിരുവനന്തപുരം:  പുതിയ വൈറസ് വ്യാപനത്തിന് ശേഷം യുകെയിൽ നിന്ന് കേരളത്തിലേക്ക് വന്ന 18 പേർക്ക്  ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.  പുതിയ വൈറസ് ബാധയാണോ രോഗകാരണം എന്നറിയാൻ 14 സാമ്പിളുകൾ പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

നാല് സാമ്പിളുകൾ നാളെ പരിശോധനയ്ക്ക് അയക്കും. കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ലെബനന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം തന്നെ യുകെ വൈറസ് എന്നറിയപ്പെടുന്ന പുതിയ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, സ്‌പെയിന്‍, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളിലും യുകെ വൈറസ് എത്തിക്കഴിഞ്ഞിട്ടുണ്ട്.

Top