ടെസ്റ്റ് പരമ്പര ; പരുക്കേറ്റ താരങ്ങള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ദക്ഷിണാഫ്രിക്ക

south africa

കേപ്ടൗണ്‍: ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരെ 2-1ന് വിജയിച്ചുവെങ്കിലും പിന്നീടുള്ള ഏകദിനങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. ടീമിലെ മുന്‍നിര താരങ്ങളെല്ലാം പരുക്കേറ്റ് വിശ്രമത്തിലായിരുന്നത് ദക്ഷിണാഫ്രിക്കന്‍ നിരയ്ക്ക് തിരിച്ചടിയായിരുന്നു.

ഫാഫ് ഡു പ്ലെസി, എബി ഡി വില്ലിയേഴ്‌സ്, ക്വിന്റണ്‍ ഡിക്കോക്ക്, വെറോണ്‍ ഫിലാന്‍ഡര്‍ എന്നിങ്ങനെ മികച്ച മുന്‍നിര താരങ്ങള്‍ വിശ്രമത്തിലാണ്. അടുത്ത ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍. ആഷസില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഓസ്‌ട്രേലിയ ടെസ്റ്റിനിറങ്ങുന്നത്.

മാര്‍ച്ച് 2നു ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിന് മുന്‍പെ പരുക്കേറ്റതാരങ്ങള്‍ ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക. പരമ്പരയില്‍ പരുക്ക് മാറി താരങ്ങള്‍ മടങ്ങിയെത്തുന്നതോടെ മത്സരത്തില്‍ പോരാട്ട വീര്യം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Top