ചെങ്കളയില്‍ മരിച്ച കുട്ടിക്ക് നിപ അല്ലെന്ന് പരിശോധനാ ഫലം

കാസര്‍കോട്: ചെങ്കള പഞ്ചായത്തില്‍ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ രോഗ പ്രാഥമിക പരിശോധനാഫലം നെഗറ്റീവ്. ട്രൂ നാറ്റ് പരിശോധനയിലാണ് റിസള്‍ട്ട് നെഗറ്റീവാണെന്ന് കണ്ടത്. ആര്‍ ടി പി സി ആര്‍ പരിശോധന ഫലം കാത്തിരിക്കുകയാണെന്നും ആശങ്കപെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

ബുധനാഴ്ച വൈകിട്ട് ഏഴിന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പെണ്കുട്ടി മരിച്ചത്. തലച്ചോറില്‍ ബാധിച്ച പനിയാണ് മരണ കാരണം. രണ്ട് ദിവസം മുമ്പ് പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധന നടത്തിയത്. കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. നിപ ആണോയെന്ന് സംശയിച്ചാണ് സാമ്പിള്‍ പരിശോധനക്കയച്ചത്.

Top