ടെസ്റ്റ് റാങ്കിംഗ്; വിരാട് കോലിയെ മറികടന്ന് രോഹിത് ശര്‍മ്മ

മുംബൈ: ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ മറികടന്ന് രോഹിത് ശര്‍മ്മ. കോലിയെ മറികടന്ന് രോഹിത് ശര്‍മ്മയാണ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്ത്. 773 റേറ്റിംഗാണ് രോഹിത് ശര്‍മ്മക്കുള്ളത്.

2017 നവംബറിനു ശേഷം ഇത് ആദ്യമായാണ് കോലി അല്ലാതെ മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റാങ്കിംഗില്‍ മുന്നിട്ടുനില്‍ക്കുന്നത്. ആറാം സ്ഥാനത്തുള്ള കോലിക്ക് 766 റേറ്റിംഗ് ആണ് ഉള്ളത്.

ഇന്ത്യക്കെതിരായ ഗംഭീര പ്രകടനത്തോടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 916 ആണ് ഇംഗ്ലീഷ് നായകന്റെ റേറ്റിംഗ്. രണ്ടാം സ്ഥാനത്ത് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണും മൂന്നാമത്ത് ഓസീസ് താരം സ്റ്റീവ് സ്മിത്തുമാണ് ഉള്ളത്. ഓസ്‌ട്രേലിയന്‍ താരം തന്നെയായ മാര്‍നസ് ലബുഷെയ്ന്‍ നാലാം സ്ഥാനത്തുണ്ട്.

 

Top