ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 24.74% ; ലോക്ഡൗണ്‍ ഫലം കണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായത് മൂലം ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഫലം കണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ജനങ്ങളുടെ ജാഗ്രത നേട്ടമായതിനാലാണ് രോഗബാധിതരുടെ എണ്ണം കുറഞ്ഞത്. ആളുകള്‍ നിരത്തിലിറങ്ങുന്നത് കുറഞ്ഞു. വ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയതായി വിലയിരുത്തലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രോഗമുക്തി നേടിയവര്‍ ഇന്ന് 99,651 ആണ്. രോഗം സ്ഥിരീകരിച്ചത് 21,402 പേര്‍ക്ക്. ഇന്ന് 24.74% ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കുറഞ്ഞതായും, കോവിഡ് വ്യാപനത്തില്‍ ശുഭകരമായ കുറവുണ്ടെന്നും അദേഹം പറഞ്ഞു. രോഗവ്യാപനം ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ വ്യാപനം കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top