ലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു

lanka

ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന രണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളായ എബി ഡിവില്ലിയേഴ്‌സിന്റേയും, മോര്‍നെ മോര്‍ക്കലിന്റേയും വിരമിക്കലിനു ശേഷമുള്ള ദക്ഷിണാഫ്രിക്കയുടെ ആദ്യ പരമ്പരയാണിത്. ഫാഫ് ഡുപ്ലെസിസ് നായകനായിട്ടുള്ള ടീമിലെ ശ്രദ്ധേയ കാര്യം സ്റ്റാര്‍ ബോളര്‍ ഡെയില്‍ സ്റ്റെയിന്റെ തിരിച്ചുവരവാണ്.

ദക്ഷിണാഫ്രിക്കന്‍ ടീം : ഫാഫ് ഡുപ്ലെസിസ് (ക്യാപ്റ്റന്‍), ഹഷീം അംല, ടെംബ ബാവുമ, ഡി കോക്ക്, ഡി ബ്രൂയിന്‍, ഡീന്‍ എല്‍ഗര്‍, ക്ലാസന്‍, കേശവ് മഹാരാജ്, മാര്‍ക്രം, ലുംഗി എങ്കിടി, ഫിലാന്‍ഡര്‍, സ്റ്റെയിന്‍, റബാഡ, ടബ്രൈസ് ഷംസി, ഷോണ്‍ വോണ്‍ ബര്‍ഗ്.

Top