ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സതാംപ്ടണിൽ: സൗരവ് ഗാംഗുലി

ന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടക്കും. ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവെക്കുന്ന തരത്തിലാണ് ഗാംഗുലിയുടെ പ്രതികരണം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ വേദി ആദ്യം നിശ്ചയിച്ചിരുന്നത് ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ വെച്ചായിരുന്നു. എന്നാല്‍ കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയെത്തുടര്‍ന്ന് വേദി മാറ്റാന്‍ ഐ.സി.സി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ജൂണ്‍ 18നാണ് ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് കലാശപ്പോരാട്ടം.”കൊവിഡ് കാരണം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് അല്പം സങ്കീർണമായി. താരങ്ങൾക്കാണ് എല്ലാ ക്രെഡിറ്റും. സെപ്തംബറിലെ ഐപിഎൽ മുതൽ മാർച്ച് വരെ. ഇനിയും അവസാനിച്ചിട്ടില്ല. 6 മാസത്തെ ബയോ ബബിളിനുള്ളിൽ കഴിഞ്ഞ് സ്വന്തമാക്കിയത് അവിസ്മരണീയ നേട്ടമാണ്.”- ഗാംഗുലി പറഞ്ഞു.

Top